അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കാസര്‍കോട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡ്രോണ്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ചെറിയ ഡ്രോണ്‍ പൈലറ്റ് പരിശീലനം, കാര്‍ഷിക ഡ്രോണ്‍ പൈലറ്റ് പരിശീലനം എന്നീ കോഴ്‌സുകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓട്ടോനാമസ് അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ട്രെയിനിങ് പാര്‍ട്ണര്‍. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നല്‍കുന്ന 10 വര്‍ഷം കാലാവധിയുള്ള 25 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണ്‍ പറത്താന്‍ ഉള്ള റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് ആണ് ലഭിക്കുക. 

എസ്.എസ്.എല്‍.സി യോഗ്യതയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള 18-65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.  ചെറിയതരം ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് അഞ്ച് ദിവസത്തെ ക്ലാസ് ലഭിക്കും. 54280 രൂപയാണ് കോഴ്‌സ് ഫീസ്.  കാര്‍ഷിക ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് ഏഴ് ദിവസത്തെ പരിശീലനം ലഭിക്കും. 61,360 രൂപയാണ് കോഴ്‌സ് ഫീസ്.

ഡിജിസിഎ ഡ്രോൺ റൂൾസ് 2021 പ്രകാരം പറത്താനും ലൈസൻസ് അഥവാ റിമോട്ട് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഡിജിസിഎ യുടെ കേരളത്തിലെ ഏക അംഗീകൃത പരിശീലന കേന്ദ്രം കേരള സർക്കാരിൻ്റെ അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കാസർകോടാണ് .

വിശദ വിവരങ്ങൾക്ക് – 9947132963, 9495999641

For more details, please click on the link below

Agricultural Drone Pilot training – Small Category

Small Category Drone Pilot Training