അസാപ് കേരളയും ARAI യും തമ്മിൽ XEV സാങ്കേതിക വിദ്യയിൽ ഇൻ്റേൺഷിപ്പ് നൽകാൻ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

അസാപ് കേരളയും ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുമായി (എ.ആർ.എ.ഐ)  ധാരണാപത്രം ഒപ്പുവെച്ചു. ഓട്ടോമോട്ടീവ്, മെക്കാനിക്കൽ ബിരുദധാരികൾക്ക് XEV സാങ്കേതികവിദ്യയിൽ (ഇലക്‌ട്രിക് വാഹനങ്ങൾ) ഒരു മാസത്തെ വെർച്വൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിനായാണ്  ധാരണയായത്.

അസാപ് കേരള; സി.ഇ.ഒ ഇൻ ചാർജ്, അൻവർ ഹുസൈനും ,  ARAI ഡയറക്ടർ ഡോ. റെജി മത്തായിയും തമ്മിൽ അസാപ് കേരള ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഉഷാ ടൈറ്റസിന്റെ സാന്നിധ്യത്തിലാണ്  ധാരണാപത്രം ഒപ്പുവെച്ചത്  ശ്രീമതി മേധാ ജംഭാലെ, CoE  എ.ആർ.എ.ഐ ഡെപ്യൂട്ടി ഡയറക്ടർ; ടെക്‌നോളജി ഗ്രൂപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ-ഉജ്ജ്വല കാർലെ; കൂടാതെ അസാപ് കേരള ഡിവിഷൻ മേധാവികളും പങ്കെടുത്തു.

വാഹന പരിശോധനയിൽ സെന്റർ ഓഫ് എക്‌സലൻസിനായി ഒരു അസോസിയേഷന്റെ സാധ്യതയും ഓട്ടോമോട്ടീവ് മേഖലയിലെ നൈപുണ്യ കോഴ്‌സുകളുടെ വികസനവും യോഗം ചർച്ച ചെയ്തു.