കാനറ ബാങ്ക് - സ്‌കിൽ ലോൺ

വിദ്യാർത്ഥികൾക്ക് അസാപ്  കോഴ്‌സുകളിൽ ചേരുന്നതിനായി   5000/- രൂപ മുതൽ  1,50,000 /- രൂപ വരെ തൊട്ടടുത്ത കാനറ ബാങ്ക് ശാഖ വഴി സ്‌കിൽ ലോൺ സൗകര്യം  ലഭ്യമാണ്.   

കാനറ ബാങ്ക് വഴി സ്‌കിൽ ലോൺ നേടാം

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരള ഓഫർ ചെയ്യുന്ന കോഴ്‌സുകൾക്ക് കാനറ ബാങ്ക് 1,50,000 രൂപ വരെ നൈപുണ്യ വായ്പ നൽകുന്നു.
താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് അടുത്തുള്ള കനറാ ബാങ്ക് ശാഖ സന്ദർശിച്ച് വായ്പ നേടാവുന്നതാണ്. ഏറ്റവും കുറഞ്ഞ വായ്പ തുക 5,000 രൂപയാണ്.

യോഗ്യത

വിദ്യാർത്ഥി പത്താംതരം പൂർത്തിയാക്കിയിരിക്കണം.

പ്രായപരിധിയില്ല. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ രേഖകൾ മാതാപിതാക്കൾക്ക് പ്രോസസ്സ് ചെയ്യാൻ കഴിയും. വിദ്യാർത്ഥി 18 വയസ്സ് തികയുമ്പോൾ ബാങ്ക് അതുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെടുന്ന മുറയ്ക്ക് നൽകിയാൽ മതിയാകും.

കാനറ ബാങ്ക് നിർണ്ണയിച്ചിട്ടുള്ള മറ്റ് തിരിച്ചറിയൽ രേഖകളും അഡ്രസ് പ്രൂഫും കൂടാതെ KYC മാനദണ്ഡങ്ങൾക്കായി ആധാർ (UID) വിവരങ്ങളും സ്വീകരിക്കുന്നു

പലിശ നിരക്ക്

കോഴ്‌സിന്റെ കാലയളവിലും തിരിച്ചടവ് ഷെഡ്യൂൾ ആരംഭിക്കുന്നതുവരെയും ലോണുകൾക്ക് ലളിതമായ പലിശ നിരക്കുകൾ ബാധകമാണ്.

തിരിച്ചടവ് ഷെഡ്യൂൾ ആരംഭിച്ചുകഴിഞ്ഞാൽ, മൊറട്ടോറിയം കാലയളവിൽ സമാഹരിച്ച പലിശ മൂലധനമാക്കും, അതിനുശേഷം മറ്റ് വിദ്യാഭ്യാസ വായ്പകൾക്ക് ബാധകമായ രീതിയിൽ കോമ്പൗണ്ടിംഗ് അടിസ്ഥാനത്തിൽ പലിശ ഈടാക്കും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാനദണ്ഡങ്ങൾ അനുസരിച്ചാണ് പലിശ നിരക്ക് തീരുമാനിക്കുക.

കുറിപ്പ്

വിദ്യാർത്ഥികൾക്ക് അവരുടെ രക്ഷിതാക്കളിൽ നിന്ന് ബാങ്കിൽ ഒരു അണ്ടർടേക്കിംഗ് സമർപ്പിച്ചതിന് ശേഷം കോഴ്‌സിന്റെ സമയത്തും മൊറട്ടോറിയം കാലയളവിലും പലിശ അടയ്ക്കാൻ തിരഞ്ഞെടുക്കാം

കോഴ്‌സിന്റെ കാലയളവിലും മൊറട്ടോറിയം കാലയളവിലും പലിശ അടയ്ക്കാൻ വിദ്യാർത്ഥി തിരഞ്ഞെടുക്കുകയാണെങ്കിൽ ബാങ്ക് അതിന്റെ വിവേചനാധികാരം ഉപയോഗിച്ച് 0.5% വരെ പലിശ ഇളവ് നൽകിയേക്കാം

പ്രോസസ്സിങ്ങ് ഫീ ഉണ്ടായിരിക്കില്ല

സ്‌കിൽ ലോണുകൾക്ക് യാതൊരുവിധ പ്രോസസ്സിങ്ങ് ഫീയും ഉണ്ടായിരിക്കില്ല.

ജാമ്യവസ്‌തു ആവശ്യമില്ല

സ്‌കിൽ ലോൺ നേടുന്നതിനായി യാതൊരുവിധ ജാമ്യവസ്തുവും ആവശ്യമില്ല

മൊറട്ടോറിയം

ഈ പദ്ധതി ഈ സ്കീമിന് കീഴിൽ അനുവദിച്ച വായ്പകൾക്ക് മൊറട്ടോറിയം കാലയളവ് താഴെ പറയുന്ന രീതിയിലാണ് :

ഒരു വർഷത്തിൽ താഴെ ദൈർഘ്യമുള്ള കോഴ്‌സുകൾക്ക് – കോഴ്‌സ്‌പൂർത്തീകരിച്ച് 6 മാസം വരെ.

ഒരു വർഷത്തിൽ കൂടുതൽ ദൈർഘ്യമുള്ള കോഴ്‌സുകൾക്ക് – കോഴ്സ് പൂർത്തീകരിച്ച് 12 മാസം വരെ

വിവിധ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് അനുയോജ്യമായ തിരിച്ചടവ് രീതികൾക് തീരുമാനിക്കാനുള്ള വിവേചനാധികാരം അതാത് ബാങ്ക് ശാഖകൾക്ക് ഉണ്ടാകും.

തിരിച്ചടവ്

വായ്പയുടെ തിരിച്ചടവിന് ഇനിപ്പറയുന്ന കാലയളവ് ഉണ്ടായിരിക്കും:

50,000 രൂപ വരെയുള്ള വായ്പകൾ – 3 വർഷം വരെ (മൊറട്ടോറിയം കാലയളവിന് ശേഷം)

50,000 മുതൽ 1 ലക്ഷം വരെയുള്ള വായ്പകൾ – 5 വർഷം വരെ (മൊറട്ടോറിയം കാലയളവിനു ശേഷം)

1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകൾ – 7 വർഷം വരെ (മൊറട്ടോറിയം കാലയളവിന് ശേഷം)

പ്രീ-ക്ലോഷർ

വായ്പയെടുക്കുന്നയാൾക്ക് തിരിച്ചടവ് കാലയളവിൽ എപ്പോൾ വേണമെങ്കിലും പ്രീ-ക്ലോഷർ പിഴയില്ലാതെ ലോൺ ക്ലോസ് ചെയ്യാം.

ഇൻഷുറൻസ്

വായ്പ വാങ്ങുന്നയാൾക്ക് കാനറ എച്ച്എസ്ബിസി ഒബിസി ലൈഫ് പോളിസിയുടെ കീഴിൽ ഇൻഷുറൻസ് പരിരക്ഷ നേടാനും അവസരമുണ്ട്